പൊന്നാനി: മുസ്ലിം ലീഗ് നേതൃത്വത്തെ പരിഹസിക്കുന്ന ചോദ്യാവലിയുമായി സമസ്തയിലെ ഒരു വിഭാഗം. പൊന്നാനി സമസ്ത കൂട്ടായ്മയെന്ന പേരില്‍ ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയെന്ന രീതിയിലാണ് ഇടത് സ്ഥാനാര്‍ത്ഥി കെ.എസ്.ഹംസയെ പിന്തുണച്ചും ലീഗ് നേതൃത്വത്തെ ആക്ഷേപിച്ചുമുള്ള ചോദ്യാവലി. സമസ്ത ഉൾപ്പടെ ലീഗിന് വോട്ട് ചെയ്തിരുന്നവർ ഇത്തവണ മാറിചിന്തിക്കുമെന്ന് കെ.എസ്.ഹംസ പറഞ്ഞു.
സമസ്ത-ലീഗ് ഭിന്നത രൂക്ഷമായിരിക്കെയാണ് വനിതാ ഓൺലൈൻ ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി പുറത്തുവന്നത്. പൊന്നാനി സമസ്ത കൂട്ടായ്മയുടെ പേരിൽ തയ്യാറാക്കിയ ചോദ്യാവലിയാകെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരായ വിമർശനങ്ങളും പരിഹാസവുമാണ്. സമസ്ത മുഖപത്രമായ സുപ്രഭാതം കത്തിച്ച പാര്‍ട്ടിയുടെ പേരെന്ത്? സമസ്ത നേതൃത്വത്തിനെതിരെ പ്രസംഗിച്ച ലീഗ് നേതാവിന്‍റെ പേരെന്ത്? തുടങ്ങിയവയാണ് ചോദ്യങ്ങൾ.
പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസയ്ക്ക് അനുകൂലമായ ചോദ്യവും ഉൾപ്പെടുന്നു. മുസ്ലിം ലീഗ് നേതൃത്വം പല രൂപത്തിൽ ചോദ്യം ചെയ്യപ്പെടുമെന്നും സമസ്ത ഉൾപ്പടെയുള്ളവരുടെ വോട്ട് എൽഡിഎഫിനാന്നെന്നും ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമസ്തയുടെ മുഖ പത്രം ലീഗ് പ്രവർത്തകൻ കത്തിച്ചതിൽ സമൂഹ മാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു. ഹീന പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കരുതിയിരിക്കണമെന്നായിരുന്നു സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിൻ്റെ പ്രതികരണം.
إرسال تعليق