തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറും. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു ടിടിഇ ആയിരുന്നു കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.
വിനോദ് സിനിമ നടൻകൂടിയാണ് കൊല്ലപ്പെട്ട കെ വിനോദ്. നല്ല നിലാവുള്ള രാത്രി സിനിമ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ജോസഫ്, പുലിമുരുകൻ, ആന്റണി എന്നീ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബാലാമണി എന്ന സീരിയലിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
إرسال تعليق