കണ്ണൂര്‍: വിമാനത്താവള നഗരമായ മട്ടന്നൂരിനെയും ഇരിട്ടിയേയും ഇളക്കിമറിച്ച് ഡി കെ ശിവകുമാറിന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെയും മാസ് എന്‍ട്രി. പതിനായിര കണക്കിന് പ്രവര്‍ത്തകരാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണമായി സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്.
മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ കനാല്‍ പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പ്രവര്‍ത്തികരില്‍ ആവേശം കൊള്ളിച്ചാണ് റോഡ് ഷോ കടന്നു പോയത്. വഴിനീളെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളും ബൈക് റാലികളുമായി ഒപ്പം കൂടി. കാറാട് - നടുവനാട് - പെരിയത്തില്‍ - വെളിയമ്പ്ര എന്നിവിടങ്ങളിലൂടെ പര്യടനം നടത്തിയാണ് റോഡ് ഷോ ഇരിട്ടിയില്‍ സമാപിച്ചത്.
രാവിലെ മാടത്തില്‍ ആരംഭിച്ച സ്ഥാനാര്‍ഥി പര്യടനം വള്ളിത്തോട്, ആനപന്തി, കോളിക്കടവ്, കരിയാല്‍, ആറളം, അയ്യപ്പന്‍കാവ്, കാക്കയങ്ങാട്, മുഴക്കുന്ന്, നെല്ലൂര്‍, പാറക്കണ്ടം, വിളക്കോട്, ചാക്കാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വികാസ് നഗറില്‍ സമാപിച്ചു.
إرسال تعليق