മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ പന്തക്കല്‍ സ്വദേശി ചികിത്സക്കിടെ മരിച്ചു. ഉടുമ്ബന്‍റവിടെ മതേമ്ബത്ത് യു.എം. വിശ്വനാഥന്‍ (53) ആണ് മരിച്ചത്.
കുഴഞ്ഞുവീണ വിശ്വനാഥനെ ഉടന്‍ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
إرسال تعليق