Join News @ Iritty Whats App Group

മുസ്ലിം സ്ത്രീകൾക്ക് 'ശരീഅത്' പ്രകാരമുള്ള വിവാഹ മോചനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്


ദില്ലി: മുസ്ലിം സ്ത്രീകൾക്ക് വിവാഹ മോചനത്തിനായി ശരീഅത് നിയമ പ്രകാരമുള്ള 'ഖുല്‍അ' അവലംബിക്കാമെന്നു ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. ഹൈക്കോടതിയിലെ കേസിലെ ഹർജിക്കാർക്കാണ് നോട്ടീസ്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണാ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭർത്താവിൻ്റെ സമ്മതമില്ലാതെ മുസ്ലിം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാൻ അവകാശമുണ്ടെന്നായിരുന്നു 2021ലെ ഹൈക്കോടതി വിധി. 

മുസ്ലിം സ്ത്രീക്ക് ഇസ്‌ലാമിക വിവാഹമോചന മാർഗമായ 'ഖുൽഅ' പ്രകാരം വിവാഹമോചനം നേടാനാവുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. സ്ത്രീക്ക് വിവാഹമോചനം നേടാൻ ഭർത്താവിനോട് ത്വലാഖ് ആവശ്യപ്പെടണമെന്നും ഏകപക്ഷീയമായ സമ്പൂർണാവകാശം ഇക്കാര്യത്തിൽ സ്ത്രീക്ക് നൽകുന്നില്ലെന്നുമായിരുന്നു ഹൈക്കേോടതിയിൽ ഹർജിക്കാരുടെ വാദം. എന്നാൽ, ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹമോചനമാർഗത്തിന് ഭർത്താവിൻ്റെ സമ്മതവുമായി ബന്ധമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഖുൽഅ മാർഗത്തിന് സാധുതയുണ്ടായിരിക്കെ വിവാഹമോചനത്തിനായി സ്ത്രീക്ക് ജുഡീഷ്യൽ സംവിധാനത്തെ ആശ്രയിക്കേണ്ടതില്ലെന്നുമായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്ത് കേരള മുസ്സീം ജമാ അത്തും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കേരള മുസ്സീം ജമാ അത്തിനായി അഭിഭാഷകൻ ബാബു കറുകപ്പാടം ഹാജരായി. ഹർജിക്കാർക്കായി വേണ്ടി അഡ്വ. ബാബു കറുകപ്പാടത്ത്, അഡ്വ. നിഷെ രാജൻ ശങ്കർ, അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ. മുഹമ്മദ്‌ മുശ്താഖ്. ടി. എം 
എന്നിവരും ഹാജരായി.

Post a Comment

أحدث أقدم
Join Our Whats App Group