എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥിന് അപര സ്ഥാനാർത്ഥിയില്ല. വളപട്ടണം സലിം, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികള്‍. ഇക്കുറി വാശിയേറിയ പോരാട്ടം നടക്കുന്ന കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തില്‍ എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥ് പിടിക്കുന്ന വോട്ടുകളെയാണ് ഇരു സ്ഥാനാർത്ഥികളും ഉറ്റുനോക്കുന്നത്.
2019ല്‍ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ. പത്മനാഭൻ 85,000 വോട്ടാണ് നേടിയിരുന്നത്. ഇത് ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്താൻ കഴിഞ്ഞാല്‍ അതു ക്ഷീണം ചെയ്യുക യു.ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.പിയുമായ സുധാകരനായിരിക്കുമെന്ന കണക്കു കൂട്ടലിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍.
എന്നാല്‍ തനിക്ക് കോണ്‍ഗ്രസില്‍ മാത്രമല്ല സി.പി.എമ്മിലും സൗഹൃദമുണ്ടെന്നും അതു വോട്ടായി മാറുമെന്നാണ് സി.രഘുനാഥിൻ്റ അവകാശവാദം. കേരളത്തില്‍ നരേന്ദ്ര മോദി തരംഗമുണ്ടാവുകയാണെങ്കില്‍ അതു കണ്ണൂരിലും പ്രതിഫലിക്കുമെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി ചൂണ്ടിക്കാണിക്കുന്നത്.
إرسال تعليق