Join News @ Iritty Whats App Group

കെഎസ്ആ​ർടിസി; ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കും

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടിസിയി​ൽ​ ഷെ​ഡ്യൂ​ൾ​ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രി​ൽ നി​ന്നു വ​രു​മാ​ന ന​ഷ്ടം ഈ​ടാ​ക്കും.ബ​സ്, ക്രൂ ​മാ​ര്യേ​ജ് സം​വി​ധാ​നം ന​ട​പ്പാ​ക്കും. ഒ​രു ഷെ​ഡ്യൂ​ൾ ബ​സിന് നി​ശ്ചി​ത ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ബ​സ് ക്രൂ ​മാ​ര്യേ​ജ് സം​വി​ധാ​നം.

സ്ഥി​രം ഈ ​ഷെ​ഡ്യൂ​ളി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ഈ ​ജീ​വ​ന​ക്കാ​രു​ടെ ചു​മ​ത​ല​യും ബാ​ധ്യ​ത​യു​മാ​യി​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ അ​ന​ധി​കൃ​ത​മാ​യോ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ​യോ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ, ആ ​ഷെ​ഡ്യൂ​ൾ മു​ട​ങ്ങു​ന്ന​ത് മൂ​ലം കോ​ർ​പ്പ​റേ​ഷ​നു​ണ്ടാ​കു​ന്ന വ​രു​മാ​ന ന​ഷ്ടം ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ഈ​ടാ​ക്കാ​നാ​ണ് നീ​ക്കം.

കോ​ർ​പ്പ​റേ​ഷ​നു​ണ്ടാ​കു​ന്ന വ​രു​മാ​ന ന​ഷ്ടം ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ വ്യ​ക്തി​ഗ​ത ബാ​ധ്യ​ത​യാ​യി ക​ണ​ക്കാ​ക്കി ന​ഷ്ടം ഈ​ടാ​ക്കാ​നാ​ണ് നി​ർ​ദേശം. യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ ന​ഷ്ടം ക​ണ​ക്കാ​ക്കി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സിടിഒ മു​ഖേ​ന വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്ക് അ​യ​യ്ക്ക​ണം.

യൂ​ണി​റ്റു​ക​ളി​ൽ 50 ശ​ത​മാ​നം എ​ട്ടു​മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി​യും 50 ശ​ത​മാ​നം ഒ​ന്ന​ര ഡ്യൂ​ട്ടി, ഡ​ബി​ൾ ഡ്യൂ​ട്ടി സ​ർ​വീ​സു​ക​ളും ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ധ്യ​ക്ഷ​നാ​യി ചേ​ർ​ന്ന ഉ​ന്ന​ത ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group