അച്ചടി മാധ്യമങ്ങളില്‍ പോളിങ്ങ് ദിവസവും പോളിങ്ങിന് തലേ ദിവസവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എംസിഎംസി പ്രീ-സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. അനുമതി ലഭിക്കാന്‍ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയ്യതിയുടെ രണ്ട് ദിവസം മുമ്പ് വൈകിട്ട് അഞ്ച് മണിക്കകം എംസിഎംസിയില്‍ അപേക്ഷ നല്‍കണം. തിരഞ്ഞെടുപ്പ് ദിവസമാണ് പരസ്യം പ്രസിദ്ധീകരിക്കേണ്ടതെങ്കില്‍ ഏപ്രില്‍ 24ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായും തിരഞ്ഞെടുപ്പിന് തലേദിവസം ആണെങ്കില്‍ 23ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായും അപേക്ഷ സമര്‍പ്പിക്കണം.
പോളിങ്ങ് ദിവസത്തെ പരസ്യങ്ങള്‍ക്ക് പ്രീ-സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം
News@Iritty
0
إرسال تعليق