Join News @ Iritty Whats App Group

കിണറ്റിൻ കരയില്‍ നില്‍ക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം


പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്.

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താൻ ഉടൻ തന്നെ ശ്രമം ആരംഭിച്ചു.

ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. ജെസിബി ഉള്‍പ്പെടെ കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തായിരുന്നു. രക്ഷാപ്രവര്‍ത്തനം. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളവും വറ്റിച്ചു. വൈകിട്ടോടെ സുരേഷിനെ കണ്ടെത്തിയെങ്കിലും മരിച്ച നിലയിലായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group