Join News @ Iritty Whats App Group

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും


ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. 

ആവടിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്ക്കെന്ന പേരിൽ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം.

പോസ്റ്റുമോർട്ടത്തിന് ശേഷം പുലർച്ചെ ഒരു മണിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എല്ലാ വശവും പരിശോധിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ആവടി പൊലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group