ആലപ്പുഴ : എസഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തളളി . ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.
ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടു പബ്ലിക് പോസിക്യൂഷന്‍ പി.പി.ഹാരിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഈ വാദം അംഗീകരിക്കാതെ അപേക്ഷ തളളുകയായിരുന്നു.
2021 ഡിസംബർ 18ന് വൈകിട്ട് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഷാനെ കാറിടിച്ച് റോഡിൽ ശേഷം ആർഎസ്എസ് ബിജെപി പ്രവർത്തകർ ഷാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 40 ലധികം മുറിവുകളാണ് ഷാന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് രഞ്ജി ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്. രഞ്ജിത്ത് ശ്രീനിവാസന്റെ കേസിൽ എസ്ഡിപിഐ പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനുശേഷമാണ് വെള്ളിയാഴ്ച ഷാൻ വധക്കേസിന്റെ വിചാരണ ആരംഭിച്ചത്.
إرسال تعليق