മസ്കറ്റ്: ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഒമാനിൽ ബോട്ട് അപകടം: മലയാളികളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
News@Iritty
0
إرسال تعليق