Join News @ Iritty Whats App Group

എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; തുറന്നടിച്ച് കെ സുധാകരൻ

എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; തുറന്നടിച്ച് കെ സുധാകരൻ
കണ്ണൂര്‍ : തിരഞ്ഞെടുപ്പിന് മുന്‍പയുളള കൊട്ടിക്കലാശത്തിന്റെ് ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ. തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് ചോദിച്ച സുധാകരൻ തന്‍റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു? ഞാൻ ബിജെപിയിൽ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്.അത് പോലും ബിജെപിയിലേക്ക് പോകില്ല.

ഒമ്പതാം വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്. ഞാൻ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്റെ്‌ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍ പോയത്. അയാളെ ഞാൻ പുറത്താക്കിയതാണ്. അയാള്‍ ബിജെപിയിലേക്ക് പോയതിന് ഞാൻ എന്താക്കാനാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group