കോഴിക്കോട്: സൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥിതന്നെ സത്യം പറഞ്ഞതിൽ സന്തോഷമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ.
ഞങ്ങളാരും മോർഫ് ചെയ്ത വീഡിയോ നിർമിച്ചിട്ടില്ല. അത്തരമൊരു വീഡിയോ ഞങ്ങൾ കണ്ടിട്ടുമില്ല. അങ്ങനെയൊരു സംഭവമേയില്ലെന്നു ഞങ്ങൾ ആദ്യം മുതലേ പറഞ്ഞിരുന്നു.
തല വെട്ടിമാറ്റി ഒട്ടിച്ച പോസ്റ്ററും പ്രചരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു പോസ്റ്ററും ഇല്ലാതിരിക്കട്ടെ. എതിർ സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് തന്റെ രീതിയല്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.
إرسال تعليق