Join News @ Iritty Whats App Group

മുംബൈയിൽ മരിച്ച ഇരിട്ടി സ്വദേശിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല; മൃതദേഹം കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി (കെസിഎസ്) ഏറ്റെടുത്ത് സംസ്‌കരിച്ചു



മുംബൈ: മുംബൈയിലെ ന്യൂപൻവെല്‍ കാന്താ കോളനിയില്‍ വിശാല്‍ ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി മാത്യു തോമസിന്റെ മൃതദേഹം കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി (കെസിഎസ്) ഏറ്റെടുത്ത് സംസ്‌കരിച്ചു.


62 കാരനായ മാത്യുവിനെ മൂന്ന് വർഷമായി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൻവേലിലെ അമർധാം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

കണ്ണൂർ ഇരിട്ടി സ്വദേശിയാണ് മാത്യു. നേരത്തെ ചെമ്ബൂരിലായിരുന്നു താമസം എന്നാണ് വിവരം
സുഹൃത്തായ അജിത് കുമാർ അറിയിച്ചതനുസരിച്ചാണ് കെ.സി.എസ് പ്രസിഡന്റ് സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി നിയമ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം സർക്കാർ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ആധാർ കാർഡിലെ വിലാസം കണ്ണൂർ ഇരിട്ടി പോലീസ് സ്റ്റേഷനിലും, മറ്റ് സംഘടനകളിലും, പള്ളികളിലും കൈമാറിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. തുടർന്നാണ്  പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നിയമ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം സംസ്‌കരിക്കാനുളള നടപടികള്‍ സ്വീകരിച്ചത്.

കെസിഎസ് സെക്രട്ടറി മുരളി കെ.നായർ, അംഗങ്ങളായ അനില്‍കുമാർ, ടി.വി. രമേശ്, വിനോദ്, അജിത് കുമാർ, മനോജ് നായർ, രാജു, ജേക്കബ്, രാജീവൻ, വിജീഷ്, വിജയൻ, ജിനു, അരവിന്ദ്, കുര്യാക്കോസ്, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയാക്കിയതെന്ന് കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എംഎസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group