ഇരിട്ടി: ഇരിട്ടി പഴയ പാലത്തിന്റെ തൂണിൽ കിടക്കുകയായിരുന്ന ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അങ്ങാടിക്കടവ് സ്വദേശിയായ കെ എ ജോസഫിനെ ഇരിട്ടി പഴയ പാലത്തിന്റെ തൂണിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്. നാട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി ഫയർ സ്റ്റേഷൻ ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ പാലത്തിന്റെ തൂണിലേക്ക് ഇറങ്ങി വയോധികനെ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇരിട്ടി പാലത്തിന്റെ തൂണിൽ കിടക്കുകയായിരുന്ന വയോധികനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
News@Iritty
0
إرسال تعليق