Join News @ Iritty Whats App Group

വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്; ജുമുഅ നമസ്കാരസമയം ക്രമീകരിക്കുന്നു

വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്; ജുമുഅ നമസ്കാരസമയം ക്രമീകരിക്കുന്നു

ണ്ണൂർ: 26ന് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കേണ്ടവർക്ക് ജുമുഅ നമസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പള്ളികളില്‍ നമസ്കാരസമയം ക്രമീകരിക്കാൻ തുടങ്ങി.

ഇതു സംബന്ധിച്ച്‌ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയടക്കമുള്ള വിവിധ മതസംഘടനകള്‍ മഹല്ല് കമ്മിറ്റികള്‍ക്ക് സമയം ക്രമീകരിക്കാൻ നിർദേശം നല്‍കിയിരുന്നു. ഒരു പള്ളിയില്‍ ബാങ്ക് കൊടുത്ത ഉടനെയും അടുത്ത പള്ളിയില്‍ ഒരു മണിക്കൂർ കഴിഞ്ഞും ജുമുഅ നിമസ്കാരം ക്രമപ്പെടുത്തുന്ന രീതിയിലാണ് മിക്ക പള്ളികളിലും ക്രമീകരിക്കുന്നത്. 

കണ്ണൂർ നഗരത്തിലെ കാമ്ബസാർ പള്ളിസഭക്ക് കീഴിലെ മൂന്നുപള്ളികളിലും ജുമുഅ സമയം ക്രമീകരിച്ചു. മുഹിയുദ്ദീൻ ജുമാമസ്ജിദില്‍ 12.45നും സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ശാദുലി ജുമാമസ്ജിദില്‍ 1.15നും കാമ്ബസാർ ജുമാമസ്ജിദില്‍ 1.45നുമാണ് ജുമുഅ നമസ്കാരം നടക്കുക. 

പോളിങ് സ്റ്റേഷനുകള്‍ നിലകൊള്ളുന്ന ഗ്രാമപ്രദേശങ്ങളില്‍ പരിസര മഹല്ലുകളുമായി കൂടിയാലോചിച്ച്‌ വ്യത്യസ്ത സമയങ്ങളില്‍ ജുമുഅ സമയം ക്രമീകരിക്കാനും മതസംഘടനകള്‍ മഹല്ല് കമ്മിറ്റികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവർക്കും ജുമുഅ നമസ്കരിക്കാൻ സൗകര്യപ്പെടും.

Post a Comment

أحدث أقدم
Join Our Whats App Group