മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന് തൊട്ടു മുൻപ് ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് സംഭവം. ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു. രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്ത അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് വിവരം. പ്രതികൾ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് രാഖിയെ ആക്രമിച്ചതെന്നാണ് നിഗമനം. ഇവർ അറസ്റ്റിലായതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മധുരയിൽ മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ മദ്യപസംഘം ആക്രമിച്ചു; പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
News@Iritty
0
إرسال تعليق