ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. എറണാകുളം സ്വദേശി മായയാണ് മരിച്ചത്. സുഹൃത്ത് ദീപകിനെ ഭോപ്പാൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയിരുന്നു മരിച്ച മായ. ബുധനാഴ്ച്ച ഉച്ചയോടെ ദീപക് മായയുടെ വസതിയിലെത്തി മടങ്ങിയതായി വിവരമുണ്ട്. ഇയാളുടെ വസതിയിലേക്ക് മൂന്നു മണിയോടെ മായയും പോയി. ഉടൻ മടങ്ങി വരുമെന്നാണ് മകനോട് പറഞ്ഞത്. എന്നാൽ രാത്രി വൈകിയും തിരിച്ചെത്തിയില്ല. ഫോണിലും ലഭ്യമായില്ല. മരിച്ച നിലയിൽ മായയെ വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ദീപക് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചു. ഭാര്യയെന്നു പറഞ്ഞാണ് മായയെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ കണ്ട പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദീപകിനെ കസ്റ്റഡിയിൽ എടുത്ത പോലീസ് അസാധാരണ മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാവൂ എന്ന് പോലീസ് പറഞ്ഞു.മായയുടെ ഭർത്താവ് സുന്ദരം ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കുറച്ചു നാളായി കേരളത്തിലായിരുന്നു. മൃദദേഹം ബന്ധുക്കളുടെ സമ്മത പ്രകാരം ഭോപ്പാലിൽ സംസ്കരിച്ചു.
ഭോപ്പാലിൽ മലയാളി നഴ്സ് മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
News@Iritty
0
إرسال تعليق