ബിഹാറിൽ സംഘപരിവാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി സുവിശേഷ പ്രവർത്തകൻ. മലയാളിയായ സുവിശേഷ പ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. ശാരീരിക ഉപദ്രവത്തിനു പുറമെ നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ബിഹാറിൽ മാർച്ച് 3 -നാണ് സംഭവം.
കോട്ടയം മുട്ടുചിറ സ്വദേശിയും പാസ്റ്ററുമായ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. അടിച്ച് നിലത്ത് വീഴ്ത്തുകയും ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സണ്ണിയുടെ ഞരമ്പുകൾക്കും ക്ഷതമേറ്റിരുന്നു. ഭാര്യ കൊച്ചുറാണിയുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണമുണ്ടായത്. മർദ്ദിക്കുന്ന രംഗങ്ങൾ അക്രമി സംഘം തന്നെ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ജീവനും കൊണ്ട് കേരളത്തിലേക്ക് രക്ഷപെടുകയായിരുന്നെനും സണ്ണി.
إرسال تعليق