കോഴിക്കോട്: പാനൂര്‍ സ്ഫോടനത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെ കെ കെ ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുൽ മുന്നോട്ട് വച്ചിരിക്കുന്നത്. പാനൂരിൽ ബോംബ് നിർമ്മാണം ആരെ ലക്ഷ്യം വച്ചായിരുന്നു എന്ന് ചോദിച്ച രാഹുൽ, ബോംബ് നിർമ്മാതാക്കളുടെ ടീച്ചർ മറുപടി പറയുക തന്നെ വേണമെന്നും അല്ലെങ്കിൽ ഈ നാട് മറുപടി നൽകുമെന്നും കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
ശ്രീമതി KK ശൈലജയോടാണ്,
1. പാനൂരിൽ ഇന്ന് നടന്ന ബോംബ് സ്ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നു?
2. മുൻനിശ്ചയിച്ച പ്രകാരം നാളെ സ്ഥാനാർത്ഥി പര്യടനം നടക്കുന്ന സ്ഥലത്ത് നടന്ന ബോംബ് നിർമ്മാണത്തിന്റെ ലക്ഷ്യം ഷാഫി പറമ്പിൽ തന്നെ ആയിരുന്നോ ?
3. ബോംബ് നിർമ്മാണം നടത്തിയവർ ഇനിയെത്ര കോൺഗ്രസ്സ് - ലീഗ്- RMP പ്രവർത്തകരെ ലക്ഷ്യം വെച്ചിട്ടുണ്ട്?
4. ബോംബ് നിർമാണത്തിനിടെ മരിച്ചവരും പരിക്ക് പറ്റിയതും ആയ പ്രതികളും പാർട്ടി പ്രവർത്തകരുമായി താങ്കൾക്കുള്ള ബന്ധം എന്താണ്?
5. CPIM സജീവ പ്രവർതകരും പരിപാടികളിലെ സജീവ സാനിദ്ധ്യവുമായ ,സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിൻ പരിക്ക് പറ്റിയ ബിനീഷ് എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം താങ്കൾക്ക് അറിവുണ്ടായിട്ടും പോലീസിൽ അറിയിക്കാഞ്ഞത് എന്ത് കൊണ്ടാണ്?
6. ബോംബ് നിർമ്മാണത്തിൽ പങ്കാളി ആയവവരെ ശ്രീമതി ശൈലജയുടെ തിരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണ്?
7. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചു ബോംബ് നിർമ്മാണം നടക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നോ? ഇതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ശൈലജ ടീച്ചർ ആവശ്യം ഉന്നയിക്കാത്തത് എന്ത് കൊണ്ടാണ്?
8. ഇനിയെത്ര ക്രിമിനലുകൾ ഉണ്ട് ശ്രീമതി ശൈലജയുടെ തിരഞ്ഞെടുപ്പ് സംഘത്തിൽ?
ബോംബ് നിർമ്മാതാക്കളുടെ ടീച്ചർ മറുപടി പറയുക തന്നെ വേണം, അല്ലെങ്കിൽ ഈ നാട് മറുപടി നല്കും...
إرسال تعليق