വനംവകുപ്പ് വാഹനങ്ങള്‍ തടഞ്ഞു
ആറളം ഫാമിലെ ബ്ലോക്ക് രണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വൈഷ്ണവിന്‍റെ ചികിത്സ വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന്‍റേ ആർആർടിയുടെ വാഹനം തടഞ്ഞു. കീഴ്പള്ളി-പാലപ്പുഴ റൂട്ടിലാണ് വച്ചാണ് ഫാമിലെ തൊഴിലാളികള്‍ വാഹനങ്ങള്‍ തടഞ്ഞത്.
ഒരു മണിക്കൂറോളം തടഞ്ഞിട്ട വാഹനം പോലീസ് എത്തിയാണ് ഓടൻ തോട്ടിലെ വനംവകുപ്പിന്‍റെ ഓഫീസിലേക്ക് മാറ്റിയത്.
പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയിട്ടും വനം വകുപ്പ് അധികൃതർ ആരും ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. പരിക്കേറ്റ തൊഴിലാളിയോട് അവഗണന തുടർന്നാല്‍ ഓഫീസ് ഉപരോധിച്ചുകൊണ്ടുള്ള സമരം നടത്തുമെന്നും ഇവർ പറഞ്ഞു. തൊഴിലാളികളായ ജിജിത്ത്, സുകേഷ്, രഞ്ജിത്ത്, ഷിബി എന്നിവർ ഉപരോധത്തിന് നേതൃത്വം നല്‍കി.
തുടർന്ന് പോലീസിന്‍റെ സാന്നിധ്യത്തില്‍ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയില്‍ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരെത്തി ചർച്ചകള്‍ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
إرسال تعليق