ഇരിട്ടി: പശ്ചിമ ബംഗാളില്‍ നിന്നും അരിയുമായി കണ്ണൂരിലേക്ക് വരികയായിരുന്നു ലോറി മാക്കൂട്ടം ചുരത്തില്‍ ഹനുമാൻ കോവിന് സമീപം അപകടത്തില്‍പ്പെട്ടു.
ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ വലിയൊരു അപകടം ഒഴിവായത്. ഡ്രൈവറും ക്ലീനറും പരിക്കുകള്‍ ഒന്നും ഏല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് ദിവസമായി ഡ്രൈവറും ക്ലീനറും ഇതേ ലോറിയില്‍ തന്നെകഴിച്ചുകൂട്ടുകയാണ്. മറ്റ് ലോറിക്കാറില്‍ നിന്നും വെള്ളവും ഭക്ഷണസാധനങ്ങളും വാങ്ങി പാകം ചെയ്തു കഴിക്കുന്ന ഇവർ രാവും പകലും വാഹനത്തില്‍ തന്നെ കാവല്‍ ഇരിക്കുകയാണ്. മറ്റൊരു വാഹനം എത്തി ലോഡ് മാറ്റി കയറ്റി ലോറിയുടെ കേടുപാടുകള്‍ പരിഹരിച്ചാല്‍ മാത്രമേ തിരിച്ചു പോകാൻ ഇവർക്ക് കഴിയൂ.
إرسال تعليق