Join News @ Iritty Whats App Group

തലശ്ശേരി -മാഹി ബൈപാസിലെ ടോള്‍ ബൂത്തില്‍ കെ.എസ്.ആർ.ടി.സി ബസ് പിടിച്ചിട്ടതിനെ തുടർന്ന് യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം




ണ്ണൂർ: തലശ്ശേരി -മാഹി ബൈപാസിലെ ടോള്‍ ബൂത്തില്‍ കെ.എസ്.ആർ.ടി.സി ബസ് പിടിച്ചിട്ടതിനെ തുടർന്ന് യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം.വ്യാഴാഴ്ച പുലർച്ച ഒന്നോടെ കൊളശ്ശേരിയിലെ ടോള്‍ ഗേറ്റിലാണ് സംഭവം. കാസർകോട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മുഴപ്പിലങ്ങാട് സർവിസ് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കരാർ കമ്ബനി ജീവനക്കാർ മാഹി ബൈപാസ് വഴി കടത്തിവിടുകയായിരുന്നു. ടോള്‍ ഗേറ്റിലെത്തിയ ബസില്‍ ഫാസ്റ്റ് ടാഗ് ഇല്ലാത്തതിനാല്‍ ടോള്‍ അടക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാല്‍, റോഡ് പ്രവൃത്തി മൂലമാണ് ബസ് ബൈപാസ് വഴി കടത്തിവിട്ടതെന്നും ടോള്‍ അടക്കാൻ നിർവാഹമില്ലെന്നും കെ.എസ്‌ആർ.ടി.സി ജീവനക്കാർ അറിയിച്ചു. ടോള്‍ നല്‍കാതെ കടത്തിവിടാനാകില്ലെന്ന നിലപാടില്‍ ടോള്‍ ജീവനക്കാർ ഉറച്ചു നിന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.

ടോള്‍ ഗേറ്റില്‍ ബസ് നിർത്തിയതോടെ പിന്നാലെയെത്തിയ വാഹനങ്ങള്‍ കുടുങ്ങി. മാഹി ബൈപാസില്‍ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ബസ് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും മറ്റു വാഹനങ്ങളിലുള്ളവരും ടോള്‍ ജീവനക്കാരോട് ആവശ്യപ്പെട്ട് വാക്കേറ്റമുണ്ടായി. ടോള്‍ ഗേറ്റ് ബലമായി മാറ്റാനും ശ്രമമുണ്ടായി. അരമണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു.

യാത്രക്കാരില്‍ ചിലർ പൊലീസിനെയും വിവരമറിയിച്ചു. ഒടുവില്‍ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോള്‍ ജീവനക്കാർ ബസ് കടത്തിവിടുകയായിരുന്നു. ബൈപാസിലൂടെ സഞ്ചരിച്ച്‌ ചോനാടം വഴിയാണ് ബസ് തലശ്ശേരിയിലെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group