Join News @ Iritty Whats App Group

സ്വർണവില നാളെ കുത്തനെ ഉയർന്നേക്കും; സൂചന നൽകി അന്താരാഷ്ട്ര നിരക്കുകൾ


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വർണവില റെക്കോർഡ് മറികടക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര സ്വർണ്ണവില കുത്തനെ ഉയർന്നതാണ് വില വർദ്ധനവിനുള്ള സൂചന നൽകുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഇത് അന്താരാഷ്ട്ര സ്വർണ്ണവില കുറയുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ യുഎസ് മാർക്കറ്റ് ഓപ്പൺ ചെയ്തപ്പോൾ വില 35 ഡോളർ വർദ്ധിച്ച് സ്വർണ്ണവില 2325 ഡോളറിലേക്ക് കുതിച്ചിട്ടുണ്ട്.

ഇന്ന് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 51,320 രൂപയാണ്. എന്നാൽ ഇന്നലെ സ്വർണവില റെക്കോർഡ് നിരക്കിലായിരുന്നു. പവന് 400 രൂപ വർധിച്ച് വിപണി വില 51,680 രൂപയിലെത്തിയിരുന്നു. 

സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഇന്നത്തെ വില അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും.

അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് 1982 ഡോളറിൽ നിന്നും ഉയരാൻ ആരംഭിച്ചത് , ഉയർന്ന വില ആഗോള വൻകിട നിക്ഷേപകരെയും ചെറുകിട നിക്ഷേപകരെയും സ്വർണ്ണത്തിലുള്ള നിക്ഷേപക താത്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം, അതുപോലെ ഉയർന്ന ആഗോള ഡിമാൻഡ്, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഒക്കെ സ്വർണ്ണവില ഉയരാൻ കാരണമായി.

ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ 
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ 
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ 
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ

Post a Comment

أحدث أقدم
Join Our Whats App Group