കൊല്‍ക്കത്ത : ഏറെ കോളിളക്കം സൃഷ്ടിച്ച സിലിഗുരി സഫാരി പാര്‍ക്കിയിലെ സിംഹങ്ങളുടെ പേര് മാറ്റി. 'സീത' എന്ന പെണ്‍സിംഹത്തിന്റെ് പുതിയ പേര് തനയ എന്നും ' അക്ബര്‍ ' എന്ന ആണ്‍സിംഹത്തിന്റെ് പുതിയ പേര് സൂരജ് എന്നും പേര് നിർദേശിച്ചു. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് നിർദേശിച്ചിരുന്നു. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി.
ഫെബ്രുവരി 13 നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സീതയെയും അക്ബറിനെയും ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. രണ്ട് സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കാനാണ് തീരുമാനിച്ചത്. സിംഹത്തിന് നല്‍കിയ ഹിന്ദു ആരാധന മൂര്‍ത്തിയുടെ പേര് നീക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് വിമർശിച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയും കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വരാം. മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും അറിയിച്ചു. ഓമന മൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള പേരിടാം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗങ്ങള്‍ക്ക് എങ്ങനെ ഇത്തരം പേരിടും. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി. സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം വിഎച്ച്പി ഹര്‍ജിയെ ബംഗാള്‍ സര്‍ക്കാര്‍ വിമര്‍ശിച്ചു. ത്രിപുരയില്‍ ആയിരുന്നപ്പോള്‍ വിഎച്ച്പിക്ക് ചോദ്യമില്ല. ഇപ്പോഴാണോ മതവികാരം വൃണപ്പെട്ടെന്ന വാദവുമായി വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ത്രിപുരയിലെ സിലിഗുരിയില്‍ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത്, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്.
إرسال تعليق