Join News @ Iritty Whats App Group

അതിർത്തിയായ മാക്കൂട്ടത്ത് വാഹന പരിശോധന ശക്തമാക്കി കേരളവും കർണാടകയും


രിട്ടി: തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി അന്തർസംസ്ഥാന അതിർത്തിയായ കൂട്ടുപുഴ മാക്കൂട്ടത്ത് കർണാടക, കേരള പോലീസ് വാഹന പരിശോധന ഉള്‍പ്പെടെയുള്ളവ കൂടുതല്‍ ശക്തമാക്കി.
കർണാട പോലീസ് നടത്തിയ വാഹന പരിശോധനയില്‍ കേരളത്തില്‍ നിന്നുള്ള വാഹനത്തില്‍ നിന്നും രേഖകളില്ലാത്ത ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു. 

പണം എന്‍ഫോഴ്സ്മെന്‍റ വിംഗിന് കൈമാറി. കർണാടകയിലെ മാക്കൂട്ടം ചെക്പോസ്റ്റില്‍ പോലീസും എക്‌സൈസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും ഉള്‍പ്പെടെ ഒൻപതംഗസംഘം മൂന്നു ഷിഫ്റ്റുകളിലായാണ് പരിശോധന നടത്തുന്നത്. രേഖകളില്ലാത്ത പണം, ആയുധം, ലഹരി വസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. 

രേഖകള്‍ ഇല്ലാതെ 50000 ല്‍ കൂടുതല്‍ പണം കണ്ടെത്തിയാല്‍ സംഘം പിടിച്ചെടുക്കും. പിന്നീട് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ പിടിച്ചെടുക്കുന്ന പണം തിരികെ ലഭിക്കുകയുള്ളൂ. കേരള അതിർത്തിയിലും സമാന രീതിയിലുള്ള പരിശോധന നടത്തുന്നുണ്ട്.

കേരള സംഘം കൂട്ടുപുഴയില്‍ വച്ചാണ് പരിശോധന നടത്തുന്നത്. കർണാടകയില്‍ നിന്നുള്ള ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കർശന പരിശോധനയക്ക് ശേഷമാണ് കടത്തി വിടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group