തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്താൻ 30238 വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമായി. 20 മണ്ഡലങ്ങളിലായി 25231ബൂത്തുകളുണ്ട്.
എട്ടു ജില്ലകളിലെ എല്ലാ ബൂത്തുകളിലും വോട്ട്നടപടികള്‍ സമ്ബൂർണമായി വെബ്ക്യാമറയില്‍ പകർത്തും. വെബ് കാസ്റ്റിംഗ് മറ്റ് ആറു ജില്ലകളില്‍ നാലില്‍ മൂന്ന് ബൂത്തുകളില്‍ മാത്രമായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. എന്നാല്‍ ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.
തിരുവന്തപുരം,തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് സമ്ബൂർണ വെബ് കാസ്റ്റിംഗ്.
വോട്ടെടുപ്പിന് മുമ്ബ് മൂന്ന് തവണയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുക. മത്സരിക്കുന്ന പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടത്തുക. മാർച്ച് 27നായിരുന്നു ആദ്യ പരിശോധന.രണ്ടാം പരിശോധന ഇന്നലെ നടത്തി.വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്ബായി മോക്ക് ടെസ്റ്റാണ് ഇനി നടത്തുക. അൻപത് വോട്ടിട്ടാണ് മോക്ക് വോട്ടിംഗ് നടത്തുക. അതെല്ലാം നീക്കം ചെയ്തശേഷമാണ് യഥാർത്ഥ വോട്ടെടുപ്പ് നടത്തുക.
ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.
ബൂത്ത് പിടിത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.
إرسال تعليق