തൃശൂര്‍: കാഞ്ഞാണിയില്‍നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ(24), മകള്‍ പൂജിത(ഒന്നര) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സ്വന്തം വീട്ടിൽനിന്ന് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് പുലര്‍ച്ചെ നടക്കാനിറിങ്ങിയവരാണ് പാലാഴിയില്‍ കാക്കമ്മാട് പ്രദേശത്തെ പുഴയില്‍നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.
സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് യുവതിയുടെ ഐഡി കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
إرسال تعليق