Join News @ Iritty Whats App Group

എടൂർ അൽഫോസ് ഭവൻ കുരിശുപള്ളിക്ക് നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം


 
ഇരിട്ടി : മാടത്തിൽ - എടൂർ റോഡിൽ പഴയ പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന അൽഫോസ് ഭവൻ ആശ്രമം വക നിത്യ സഹായ മാതാവിന്റെ കുരിശുപള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ആശ്രമത്തിന് മുൻവശമുള്ള കുരിശുപള്ളിയുടെ ഗ്ലാസുകൾ എറിഞ്ഞു തകർത്തു.

 കഴിഞ്ഞ 30 വർഷമായി എടൂർ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ദിവ്യ രക്ഷക സഭയുടെ സെമിനാരിയും ആശ്രമവും പ്രവർത്തിച്ചുവരുന്ന സ്ഥലത്തെ കുരിശുപള്ളിക്ക് നേരെയാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കുരിശുപള്ളിയുടെ ചില്ലുകൾ എറിഞ്ഞു തകർത്ത രീതിയിൽ കാണപ്പെട്ടത്. അൽഫോൻസ് ഭവൻ സുപ്പീരിയർ ഫാ.റോയി കണ്ടത്തിൽപറമ്പിൽ അറിയിച്ചതിനെ തുടർന്ന് രാത്രി എട്ടു മണിയോടെ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, അൽഫോൻസ് ഭവൻ വൈദികരായ ഫാ. ചാക്കോ, ഫാ. ജോസ്, ഫാ. ജിനേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. 
ഉച്ചയ്ക്ക് രണ്ടു മണിയോടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു ഒരു വ്യക്തിയെ പ്രദേശത്ത് കണ്ടതായി അയൽപകത്തെ വീട്ടുകാർ പറയുന്നു. ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ അടക്കമുള്ള പോലീസ് സംഘം പരിശോധന നടത്തി. ഇരിട്ടി സി ഐ പി. കെ. ജിജേഷ്, എ എസ് ഐ കെ. സന്തോഷ്‌ ഉൾപ്പെടെയുള്ള സംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group