ജയ്പൂർ: രാജസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച വാൻ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. ശനിയാഴ്ച രാത്രി രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് വാനിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഖിൽചിപൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പത്തംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ആറ് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും അപകടത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച വാനിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി, 9 മരണം
News@Iritty
0
إرسال تعليق