Join News @ Iritty Whats App Group

ബിജെപിയ്ക്ക് ഉത്തരേന്ത്യയില്‍ സീറ്റുകള്‍ കുറയുമെന്ന് സര്‍വേ ; 79 ശതമാനത്തിനും ഇന്ത്യ ഹിന്ദുരാഷ്ട്രമല്ല, മതേതര രാഷ്ട്രം

ന്യൂഡല്‍ഹി: ബിജെപിയ്ക്ക് ഉത്തരേന്ത്യയില്‍ സീറ്റുകള്‍ കുറയുമെന്നും ഭൂരിഭാഗം ഇന്ത്യാക്കാരും രാജ്യം മതേതരമാണെന്ന് കണക്കാക്കുന്നതായും സര്‍വേഫലം. ബിജെപി നേതൃത്വത്തെ അങ്കലാപ്പിലേക്ക് നയിക്കാന്‍ കാരണമാകുന്ന സര്‍വേയില്‍ രാജസ്ഥാന്‍ ഹരിയാന എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക പത്തു സീറ്റുകള്‍ കുറഞ്ഞേക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നതാണ് പുതിയ സര്‍വേഫലം.

തെരഞ്ഞെടുപ്പിന് മുന്നോടി ആയി സിഎസ്ഡിഎസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നില്‍ക്കുന്നതായും കണ്ടെത്തി. പത്തു ശതമാനം മാത്രമാണ് ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്ന് അഭിപ്രായപ്പെട്ടത്. എല്ലാ മതങ്ങള്‍ക്കും തുല്യത എന്ന ആശയത്തെ 80 ശതമാനം ഹിന്ദുക്കളും പിന്തുണയ്ക്കുന്നു.

തെരഞ്ഞെടുപ്പ കമ്മീഷന്റെ വിശ്വാസ്യത 42 ശതമാനമായി കുറഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. ആധുനിക കാലത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഏതെങ്കിലും തരത്തില്‍ കൃത്രിമത്വം കാട്ടാനാകും എന്ന് 45 ശതമാനം ആള്‍ക്കാര്‍ വിശ്വസിക്കുന്നു. അതേസമയം കൂടുതല്‍ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് നരേന്ദ്ര മോദിയെയാണ്.

48 ശതമാനം പേര്‍ മോദി തന്നെ പ്രധാനമന്ത്രിയാകണം എന്ന് വിശ്വസിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ 27% പേര്‍ പിന്തുണക്കുന്നു. മോദിയുടെ ഗ്യാരന്റിയെ 56% പേര്‍ പിന്തുണക്കുന്നു. 49% പേര്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനങ്ങളും വിശ്വസിക്കുന്നുണ്ട്. 2019 ല്‍ 65% പേര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരായിരുന്നെങ്കില്‍ ഇപ്പോഴത് 57% ആയി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30% ആയിരുന്നത് 39% ആയും വര്‍ധിച്ചു.

തുടര്‍ച്ചയായി ഭരണത്തില്‍ മൂന്നാം വട്ടവും എത്തുക ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി (സിഎസ്ഡിസി-ലോക്നീതി) സര്‍വേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ പോളിംഗ് കണക്കാണ്.

Post a Comment

أحدث أقدم
Join Our Whats App Group