Join News @ Iritty Whats App Group

അസാധാരണ തുറന്നു പറച്ചിൽ, 6 വർഷം മുമ്പ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചു, തിരുത്താൻ തയ്യാറെന്ന് ജഡ്ജ്


ചെന്നൈ: ആറ് വർഷം മുൻപ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചെന്നും തിരുത്താൻ തയാറെന്നും ഹൈക്കോടതി ജഡ്ജി. മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കടെശിന്‍റേതാണ് അസാധാരണ തുറന്നു പറച്ചിൽ. ജഡ്ജി ആയി ചുമതലയെറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ഹർഷ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടായ സിവിൽ കേസിലെ വിധിയെ കുറിച്ചാണ് പരാമർശം.

അടുത്തിടെ വായിച്ച ചില ലേഖനങ്ങളിൽ നിന്നാണ് വസ്തുത ബോധ്യപ്പെട്ടതെന്നും പുതിയ ജഡ്ജിയെന്ന നിലയിലെ അമിതാവേശമാണ് പിഴവിന് കാരണമായതെന്നും ജസ്റ്റിസ് വെങ്കിട്ടേഷ് പറഞ്ഞു. ഡിഎംകെ മന്ത്രിമാർ ഉൾപ്പെട്ട അഴിമതിക്കേസുകളിലെ വിചാരണക്കോടതി വിധികളിൽ സ്വമേധയാ പുന:പരിശോധനയ്ക്ക് തുടക്കമിട്ട് ശ്രദ്ധേയനായ ജഡ്ജി ആണ് ജസ്റ്റിസ് ആനന്ദ് വെങ്കിടെഷ്. മദ്രാസ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിലാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേശന്‍റെ തുറന്നു പറച്ചിൽ.

Post a Comment

أحدث أقدم
Join Our Whats App Group