തിരൂവനന്തപുരം : സ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡ് നിരക്കിൽ. 54,000വും കടന്ന് പവന്റെ വില കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 720 വർധിച്ച് പവന് 54,360 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി.
ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണവില 440 രൂപ വർദ്ധിച്ച് പവന് 53,640 രൂപയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 8,000 രൂപയാണ് വർദ്ധിച്ചത്. ഓരോ ദിവസം കഴിയും തോറും സ്വർണത്തിന്റെ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഏപ്രിൽ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50,680 രൂപയും (ഏപ്രിൽ 2) ഉയര്‍ന്ന വില 53,760 (ഏപ്രിൽ 12) രൂപയുമാണ്.മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം 4000 രൂപയുടേതാണ്. ഏപ്രിൽ മാസം ഇതുവരെ 3000 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്. അതായത് ഒന്നര മാസത്തിനിടെ ഒരു പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്.
إرسال تعليق