Join News @ Iritty Whats App Group

കെ.​ജി. ജ​യ​ന് ക​ലാ​കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി; സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് 5.30ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ


തൃ​പ്പൂ​ണി​ത്തു​റ: ഇ​ന്ന​ലെ അ​ന്ത​രി​ച്ച പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ കെ.​ജി. ജ​യ​ന് (90) ക​ലാ​കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി. മൃ​ത​ദേ​ഹം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ എ​സ്എം​പി കോ​ള​നി റോ​ഡി​ലു​ള്ള വി​ൻ​യാ​ർ​ഡ് മെ​ഡോ​സി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​ച്ചു.

ക​ച്ചേ​രി​ക​ളി​ലൂ​ടെ​യും ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും എ​ണ്ണം പ​റ​ഞ്ഞ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും ആ​സ്വാ​ദ​ക മ​നം ക​വ​ർ​ന്ന സം​ഗീ​ത പ്ര​തി​ഭ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ച​ല​ച്ചി​ത്ര, സം​ഗീ​ത രം​ഗ​ത്തെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ രാ​വി​ലെ മു​ത​ൽ എ​രൂ​രി​ലെ വ​സ​തി​യി​ലേ​യ്ക്കെ​ത്തി.

മ​ന്ത്രി പി. ​രാ​ജീ​വ്, കെ. ​ബാ​ബു എം​എ​ൽ​എ എ​ന്നി​വ​ർ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. വീ​ട്ടി​ലെ ക​ർ​മങ്ങ​ൾ​ക്കുശേ​ഷം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്ച്യു ജം​ഗ്ഷ​നി​ലെ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. അ​ഞ്ച് വ​രെ തു​ട​രു​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം 5.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ക്കും.

വാ​ർ​ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ൻയാ​ർ​ഡ് മെ​ഡോ​സി​ലെ വ​സ​തി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.26 നാ​യി​രു​ന്നു കെ.​ജി. ജ​യ​ന്‍റെ അ​ന്ത്യം. മ​ക​നും ന​ട​നു​മാ​യ മ​നോ​ജ് കെ. ​ജ​യ​ന്‍റെ ഭാ​ര്യ ആ​ശ മ​നോ​ജ് വി​ദേ​ശ​ത്താ​യി​രു​ന്ന​ത് കൊ​ണ്ട് സൗ​ക​ര്യാ​ർ​ഥം സം​സ്ക്കാ​രം ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​തി​നാ​ൽ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group