ക്ഷേത്ര അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 50തോളം പേര്‍ ആശുപത്രിയിൽ
കാസർകോട് : കാസർകോട് പാലായിൽ ഭക്ഷ്യവിഷബാധ. നീലേശ്വരം പാലായിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അമ്പതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും ആരോഗ്യ നില ഗുരുതരമല്ല
إرسال تعليق