കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലയിലെ 320 ബൂത്തുകളില്‍ പ്രശ്നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നല്‍കി.അതിസുരക്ഷാപ്രശ്നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അർധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു.
കള്ളവോട്ടും സംഘർഷവും തടയാൻ സി.ആർ.പി.എഫും ദ്രുതകർമസേനയും കണ്ണൂരിലെത്തി.കണ്ണൂർ, വടകര, കാസർകോട് ലോക്സഭാ മണ്ഡലങ്ങളില്‍പ്പെടുന്ന ചില നിയമസഭാ മണ്ഡലങ്ങളിലാണ് അതിപ്രശ്നസാധ്യതാ ബൂത്തുകളുള്ളത്. കണ്ണൂർ ജില്ലയിലെ 34 ബൂത്തുകള്‍ മാവോവാദിഭീഷണിയും നേരിടുന്നുണ്ട്.
വടകര ലോക്സഭാ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്ബ്, കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ തളിപ്പറമ്ബ്, പേരാവൂർ, ഇരിക്കൂർ, കാസർകോ!ട് മണ്ഡലത്തില്‍പ്പെടുന്ന പയ്യന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍.
കേന്ദ്രസേനയെ വിന്യസിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്ന് രണ്ട് കമ്ബനി സി.ആർ.പി.എഫും രണ്ട് കമ്ബനി ദ്രുതകർമസേനയും ജില്ലയിലെത്തി. ലോക്കല്‍ പോലീസുമായി ചേർന്ന് ഇവർ റൂട്ട് മാർച്ച് നടത്തി. കർണാടക പോലീസിന്റെ മൂന്ന് കമ്ബനി പോലീസും സ്ഥലത്തെത്തി.
ദ്രുതകർമസേനയുടെ 831 സേനാംഗങ്ങള്‍ പിലാത്തറയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. കേന്ദ്ര സായുധപോലീസിന്റെ 91 അംഗസംഘം മാവോവാദി സാന്നിധ്യമേഖലയായ ആറളത്തെത്തി. െഎ.ടി.ബിപി. പോലീസ് കമ്ബനിയുടെ 86 പേരടങ്ങുന്ന സംഘവും ജില്ലയിലെത്തി.
إرسال تعليق