Join News @ Iritty Whats App Group

വരയാടുകളുടെ സർവേക്കെത്തിയ 2 ഉദ്യോ​ഗസ്ഥർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു


തിരുവനന്തപുരം: കേരള തമിഴ് നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്. വരയാടുകളുടെ സർവേക്കായി എത്തിയതായിരുന്നു സംഘം. സംഭവമറിഞ്ഞ് തേക്കടിയിൽ നിന്നുള്ള വനപാലകരെത്തി ഇരുവരെയും തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. സുമന്റെ ഇടതുകാൽ ഒടിയുകയും വലതുകാലിനും കൈക്കും പരുക്കേൽക്കുകയും ചെയ്തു. ഭൂപതിയുടെയും കാലിനും കൈക്കുമാണ് പരിക്ക്

Post a Comment

أحدث أقدم
Join Our Whats App Group