Join News @ Iritty Whats App Group

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളില്‍ നിന്നും ലഭിച്ച നമ്ബറില്‍ വിളിച്ച കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 2,44,075 രൂപ;ഇൻസ്റ്റഗ്രാമില്‍ പരസ്യംകണ്ട് ഡ്രസ് ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി




കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളില്‍ നിന്നും ലഭിച്ച നമ്ബറില്‍ വിളിച്ച തോട്ടട സ്വദേശിക്ക് നഷ്ടമായത് 2,44,075 രൂപ.ഗൂഗിളില്‍ സെർച്ച്‌ ചെയ്തപ്പോള്‍ ലഭിച്ച 'കസ്റ്റമർ കെയർ നമ്ബറി'ല്‍ വിളിച്ചതാണ് വിനയായത്. 'കസ്റ്റമർ കെയറി'ല്‍നിന്ന് ലഭിച്ച വാട്‌സാപ്പ് ലിങ്കില്‍ പ്രവേശിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡ് നമ്ബറും നല്‍കിയതോടെയാണ് പണം നഷ്ടമാവുക ആയിരുന്നു.

ഗൂഗിളില്‍ സെർച്ച്‌ ചെയ്യുമ്ബോള്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ചോദിച്ചാല്‍ നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാൻ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടതായും സൈബർ പൊലീസില്‍ പരാതി ലഭിച്ചു. ക്രെഡിറ്റ് കാർഡ് പുതുക്കാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. അവർ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന്റെ അടുത്ത ദിവസം പണം നഷ്ടപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ പരസ്യംകണ്ട് ഡ്രസ് ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. നാളിതുവരെയായിട്ടും ലഭിക്കാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1930 എന്ന നമ്ബറില്‍ വിളിച്ച്‌ അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group