വടകര: അശ്‌ളല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ചു മാപ്പു പറയണമെന്നാണ് ഷാഫി ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ആരോപണം ഉന്നയിച്ചതെന്നും ഷാഫി വക്കീല്‍നോട്ടീസില്‍ പറയുന്നു. മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് താന്‍ ആക്ഷേപം കേട്ടതെന്നും ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടെന്നും നേരത്തേ ഷാഫി പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിന് മറ്റെന്തെങ്കിലും സംസാരിക്കട്ടെയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വ്യക്തിപരമായി ആരോടും പ്രശ്നമില്ല. പൗരത്വഭേദഗതി നിയമത്തിലെ നിലപാട് അടക്കം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുതന്നെയാണ് പോകുന്നത്. വിവാദങ്ങള്‍ എതിരായി വന്നെങ്കിലും തങ്ങള്‍ക്ക് അനുകൂലമായി തന്നെയാണ് ഭവിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
إرسال تعليق