കൊല്ലം: പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ്. തെന്മല സ്വദേശി റെനിൻ വർഗീസിനേയാണ് പുനലൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തെന്മല ഒറ്റയ്ക്കൽ സ്വദേശിയായ 23 വയസുള്ള റെനിൻ കഴിഞ്ഞ വർഷം മെയിലാണ് കൃത്യം നടത്തിയത്. 17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്.
ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്ന് മൂന്ന് മാസത്തിന് ശേഷമാണ് പ്രതിയെ പടികൂടിയത്. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകൾ തെളിവായി ഹാജരാക്കി. 30 വർഷം കഠിന തടവും 35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം കഠിനതടവും കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജുവിന്‍റേതാണ് ശിക്ഷാവിധി. മുൻപും സമാനമായ പീഡന കേസിൽ പ്രതിയായിരുന്നു റെനിൻ വർഗീസ്.
إرسال تعليق