ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം തടവ്. തൃശൂർ കുന്നംകുളത്താണ് സംഭവം. കുന്നംകുളം പോക്സോ കോടതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടയ്ക്കാനും വിധിച്ചു.
പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷിനെയെയാണ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന്റെ മദ്യപാനം നിർത്താനായാണ് പ്രതി ചില പൂജകൾ നിർദ്ദേശിച്ചത്.
പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തിയ യുവതിയെ പ്രതിയുടെ വീട്ടിൽ വെച്ചും, പിന്നീട് ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും പീഡിപ്പിക്കുകയായിരുന്നു. പ്രതി തൃശൂർ മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിൽ വെച്ചും യുവതിയെ പീഡിപ്പിച്ചിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് നടപടി.
إرسال تعليق