Join News @ Iritty Whats App Group

ഇരിട്ടി മേഖലയിൽ മാവോയിസ്റ്റ് ഭീഷണി 20 പോളിംങ്ങ് ബൂത്തുകൾക്ക്കേന്ദ്രസേനക്ക് സുരക്ഷാ ചുമതല


ഇരിട്ടി : ഇരിട്ടി മേഖലയിൽ 20 പോളിംങ്ങ് ബൂത്തുകൾക്ക് മാവോയിസ്‌റ്റ് ഭീഷണി. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനല്ല ആഹ്വാനവുമായി ഇവരുടെ പോസ്റ്ററുകൾ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടതോടെ ഇത്തരം ബൂത്തുകൾക്ക് കനത്ത സുരക്ഷയൊരുക്കാൻ തീരുമാനം. വയനാട് കമ്പമലയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ നാലുപേർ അടങ്ങുന്ന സംഘം തൊഴിലാളികളോട് വോട്ട് ബഹിഷ്‌കരിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഴക്കുന്ന് യു.പി സ്‌കൂളിലെ പോളിംങ്ങ് ബൂത്തിന് മുന്നിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവുമായി മാവോയിസ്റ്റ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ഇത് പോലീസ് വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ആറളം, കരിക്കോട്ടക്കരി, ഉളിക്കൽ, ഇരിട്ടി, കേളകം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് മാവോവാദി ഭീഷണിയുള്ള പോളിംങ്ങ് ബൂത്തുകൾ ഉള്ളത്.
   ആറളം പോലീസ് സ്റ്റേഷൻ പരിധിയിൽ വളയഞ്ചാൽ അങ്കണവാടി , ആറളം ഫാം സ്‌കൂൾ, പാലക്കുന്ന് അങ്കണവാടി , ചതിരൂർ അങ്കണവാടി,അടിച്ചുവാരി നിർമല എൽ പി സ്‌കൂളിലെ രണ്ട് ബൂത്തുകൾ ഉൾപ്പടെ ആറ് ബൂത്തുകൾ അതീവ സുരക്ഷ സംവിധാങ്ങൾ വേണ്ട മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളാണ് . കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ എടപ്പുഴ എൽപി സ്‌കൂൾ , ഈന്തുംകരി സാംസകാരിക നിലയം, രണ്ടാംകടവ് എൽപി സ്‌കൂൾ ഉൾപ്പടെ മൂന്ന് ബൂത്തുകൾ ഭീഷണി നേരിടുന്ന ബൂത്തുകളാണ് . ഉളിക്കൽ സ്റ്റേഷൻ പരിധിയിലെ കല്ലൻതോട് യുപി സ്‌കൂളിലെ മൂന്ന് ബൂത്തുകളും, മാട്ടറ എൽപി സ്‌കൂളിലെ ഒന്നും, കാലാങ്കി എൽപി സ്‌കൂളിലെ ബൂത്തുകളും ഉൾപ്പെടെ ബൂത്തുകൾ മാവോയിസ്‌റ്റ് ഭീണിയുള്ള ൂത്തുകളാണ് . ഇരിട്ടി സ്റ്റേഷൻ പരിധിയിലെ പാലത്തിൻകടവ് എൽപി സ്‌കൂളും കച്ചേരികടവ് യുപി സ്‌കൂളും ഉൾപ്പെടെ രണ്ട് മാവോയിസ്റ്റ് ബൂത്തുകളാണ് ഉള്ളത് . മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ 28 ബൂത്തുകളിൽ 23 ബൂത്തുകളും പ്രശ്‌ന ബാധിത ബൂത്തുകളാണ് .അതിൽ പടിക്കച്ചാൽ , പള്ള്യം വാണിവിലാസം ,അയ്യപ്പൻ കാവ് മുബാറക് സ്‌കൂൾ മുഴക്കുന്ന് സ്‌കൂൾ , പാലാ സ്‌കൂൾ , എന്നീ സ്‌കൂളുകളിലെ ബൂത്തുകൾ അതീവ പ്രശ്ന ബാധിത ബൂത്തുകളണ് .
 
മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളുടെ സുരക്ഷാ ചുമതലക്കായി കേന്ദ്രസേനയെയാണ് വിന്യസിക്കുക. 10 കമന്റോകൾ അടങ്ങുന്ന കേന്ദ്രസേനയാണ് ഇവിടെ ഉണ്ടാവുക. മാവോയിസ്റ്റ് ബൂത്തുകളിൽ ജനങ്ങളുടെ സുരക്ഷ ഉൾപ്പുവരുത്താൻ കർശന നിയന്ത്രങ്ങൾ ആണ് നടപ്പിലാക്കുന്നത് . മാവോയിസ്‌റ്റ് സാന്നിധ്യമുള്ള കണ്ണൂർ റൂറൽ ലിമിറ്റിൽ 40 കെട്ടിടങ്ങളിലായി 64 ബൂത്തുകളാണ് പ്രവർത്തിക്കുന്നത് . ഇരിട്ടി , ഉളിക്കൽ , കരിക്കോട്ടക്കരി , ആറളം പോലീസ് സ്റ്റേഷൻ പരിധികളിലായി 16 ബൂത്തുകളണ് ഉള്ളത് .കണ്ണൂർ റൂറലിൽ മാവോയിസ്‌റ്റ് ബൂത്തുകളിൽ പെട്രോളിംഗ് നടത്തുന്നതിന് 15 കമാന്റോമാരടങ്ങുന്ന 11 യൂണിറ്റുകളാണ് ഉണ്ടാവുക. മൂന്ന് ബൂത്തുകളെ ബന്ധിപ്പിച്ചായിരിക്കും ഒരു യൂണിറ്റ് പെട്രോളിംഗ് നടത്തുന്നത് . കൂടാതെ മറ്റു ബൂത്തുകളിൽ പരിശോധന നടത്താൻ 15 അംഗ കമാന്റോ സ്‌ട്രൈക്ക് ഫോഴ്‌സിനേയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരിട്ടി, പേരാവൂർ പോലീസ് സബ്ബ് ഡിവിഷന് കീഴിൽ 1000ത്തോളം പേർ സുരക്ഷയൊരുക്കും. ലോക്കൽ പോലീസിന് പുറമെ കേന്ദ്ര സേനയും തമിഴ്‌നാട് പോലീനേയും വിന്യസിച്ചിട്ടുണ്ട്. വോട്ടു ചെയ്തവർ പോളിംങ്ങ് സ്‌റ്റേഷന് സമീപം കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും വോട്ടർമാരെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും നടപടിയുണ്ടാക്കും

Post a Comment

أحدث أقدم
Join Our Whats App Group