തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാളുന്നുവെന്ന് വ്യക്തമാക്കി കേരളത്തില്‍ വിറ്റഴിക്കുന്ന പച്ചക്കറികളില്‍ വ്യാപക കീടനാശിനി പ്രയോഗമെന്ന് കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ വെള്ളായനി കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തിലാണ് സാധാരണയായി ഉപയോഗിക്കുന്ന പഴം പച്ചക്കറികള്‍ എന്നിവയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
കീടനാശിനി പ്രയോഗത്തില്‍ കുറവുവരുന്നുണ്ടെങ്കിലും ഇപ്പോഴും ചില ഇനങ്ങളില്‍ ഇവ വ്യാപകമാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇടുക്കി, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ഇക്കുറി പരിശോധന നടത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 30 വരെയുള്ള മാസങ്ങളിലായാണ് പരിശോധനയും റിപ്പോര്‍ട്ട് പ്രസിദ്ധീകരണവും നടത്തിയിട്ടുള്ളത്. ഈ മൂന്നു ജില്ലകളിലെ 19 ബ്ലോക്കുകളില്‍നിന്നും ഏഴു മുനിസിപ്പാലിറ്റികളില്‍നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകളില്‍ 14.06 ശതമാനത്തിലും കീടനാശിനി പ്രയോഗം നടന്നിട്ടുള്ളതായാണ് തെളിഞ്ഞത്.
കാപ്‌സിക്കം, ചുരയ്ക്ക, സാമ്പാര്‍ മുളക്, പച്ചമാങ്ങ, പച്ചമുളക്, കറിവേപ്പില, പടവലം, വെണ്ടയ്ക്ക, കോവയ്ക്ക, പയര്‍, സലാഡ് വെള്ളരി, എന്നീ പച്ചക്കറികളിലാണ് കീടനാശിനിയുടെ സാന്നിധ്യം ഏറെയുള്ളത്. ഭഷ്യസുരക്ഷാ വകുപ്പും കോഡക്‌സും ചേര്‍ന്ന് പച്ചക്കറികളില്‍ ഉപയോഗിക്കാവുന്ന കീടനാശിനികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ മുകളില്‍ പച്ച, ചുവപ്പ് എന്നീ അപകടകരമായ നിലയിലാണ് ഇവയിലൊക്കെ കീടനാശിനി സാന്നിധ്യം.
ശേഖരിച്ച പഴവര്‍ഗങ്ങളുടെ സാമ്പിളുകളില്‍ 18ശതമാനത്തിലും കീടനാശിനി പ്രയോഗം വ്യക്തമായിട്ടുണ്ട്. മുന്തിരി (പച്ച, ചുവപ്പ്), പേരയ്ക്ക, ആപ്പിള്‍, തണ്ണിമത്തന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, ഷമാം, എന്നീ പഴവര്‍ഗങ്ങളിലാണ് കീടനാശിനി കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ കണ്ടെത്തിയതില്‍ 16 കീടനാശിനികളും നാല് കുമിള്‍ നാശിനികളും ഒരു കളനാശിനിയും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
إرسال تعليق