വളപട്ടണം: വൻകുളത്ത്വയല്‍ കാനറ ബാങ്ക് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 18 പവൻ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.
10 ലക്ഷം രൂപ വില വരുന്ന സ്വർണവള, സ്വർണമാല, മോതിരം, കമ്മല്‍ എന്നിവയാണ് ലോക്കറില്‍ വച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആഭരണങ്ങള്‍ എടുക്കാനെത്തിയപ്പോള്‍ ആഭരണങ്ങള്‍ കാണാനില്ലെന്നും ബാങ്ക് ജീവനക്കാർ അറിയാതെ നഷ്ടപ്പെടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
إرسال تعليق