യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ പ്രേമകുമാരി നേരില്‍ കണ്ടു. യെമനിലെ സനയിലെ ജയിലിലാണ് കണ്ടത്. ആ കൂടികാഴ്ച്ച വളരെ അധികം വൈകാരികവും പ്രതീക്ഷ നല്‍കുന്നതുമായിരുന്നു.
നിമിഷപ്രിയ ജയിലിലാകുന്നത് 2017ലാണ്. പിന്നീട് അമ്മ പ്രേമകുമാരി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് തന്റെ മകളെ കാണാനായി അമ്മയ്ക്ക് അവസരം ലഭിക്കുന്നത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സനയിലെ ജയിലില്‍ വികാര നിര്‍ഭര കൂടിക്കാഴ്ച നടന്നത്. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവല്‍ ജെറോമും പ്രേമകുമാരിയ്ക്കൊപ്പമുണ്ടായിരുന്നു.
സനയിലെ ജയിലില്‍ പ്രേമകുമാരിക്കൊപ്പം എംബസി ജീവനക്കാരും എത്തിയിരുന്നു. നിമിഷപ്രിയയെയും മാതാവിനെയും മാത്രമായി സംസാരിക്കാന്‍ അനുവദിച്ചു.നിമിഷപ്രയയ്ക്കും അമ്മയ്ക്കും പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കിയതായി സാമുവേല്‍ ജെറോം അറിയിച്ചു.
ഇനി പ്രേമകുമാരി ഉടന്‍ തന്നെ ഗോത്രതലവന്മാരുമായി ചര്‍ച്ച നടത്തും. നിമിഷപ്രിയയുടെ മാതാവും മലയാളി സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കാളികളാകും.
إرسال تعليق