Join News @ Iritty Whats App Group

അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; ഈ വര്‍ഷം മരണപ്പെട്ടത് 11 പേര്‍

ഒഹായോവില്‍ നിന്നും മൂന്നാഴ്ച മുന്‍പ് കാണാതായ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനത്തിന് 1200 ഡോളര്‍ മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് പിതാവിന് അജ്ഞാത സന്ദേശംവന്നിരുന്നു.


ന്യൂഡല്‍ഹി: അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥികൂടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ അര്‍ഫത്ത് (25) ആണ് മരിച്ചത്. മൂന്നാഴ്ച മുന്‍പ് കാണാതായ മുഹമ്മദ് മരിച്ചതായി യു.എസ് പോലീസ് സ്ഥിരീകരിച്ചു. ഒഹായോവില്‍ നിന്നും മൂന്നാഴ്ച മുന്‍പ് കാണാതായ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനത്തിന് 1200 ഡോളര്‍ മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് പിതാവിന് അജ്ഞാത സന്ദേശംവന്നിരുന്നു.

2023ലാണ് ഒഹായോവിലെ ക്ലീവ്‌ലാന്‍ഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിനായി മുഹമ്മദ് യു.എസില്‍ എത്തിയത്. ഇന്നു രാവിലെയാണ് ന്യുയോര്‍ക്കിലെ ഇന്ത്യന്‍ എംബസി മുഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത്. മുഹമ്മദിന്റെ കുടുംബവുമായും അന്വേഷണ ഏജന്‍സിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

കഴിഞ്ഞയാഴ്ചയും ഒഹായോവില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു. മരണങ്ങളില്‍ ഏറെയും ആത്മഹത്യയാണെന്നാണ് സൂചന. ഇത് രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2022-23 വര്‍ഷത്തില്‍ 2.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലേക്ക് കുടിയേറിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35% കൂടുതലാണിത്.

Post a Comment

أحدث أقدم
Join Our Whats App Group