തിരുവനന്തപുരം; കേന്ദ്ര സര്‍ക്കാര്‍ ഉത്പന്നമായിട്ടുള്ള ഭാരത് റൈസിന് ബദലായി കെ റൈസ് വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍. വിതരണം ചെയ്യുന്നത് ജയ, കുറവ, മട്ട അരിയാണ്.ഓരോ മാസവും 5 കിലോ അരി വീതമായിരിക്കും നല്‍കുക. വിപണനം നടത്തുന്നത് കെ റൈസ് എന്നെഴുതിയ കവറിലാണ്. അരി ഇനം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ജയ അരിക്ക് 29 രൂപയും മട്ടയ്ക്ക് 30 രൂപയും കുറുവയ്ക്ക് 30 രൂപയുമാണ് വില. നാളെ കെ റൈസിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഭാരത് റൈസിന് ബദലായി കേരള റൈസ് ; ഔദ്യോഗിക പ്രഖ്യാപനം നാളെ
News@Iritty
0
إرسال تعليق