ചെന്നൈ: തമിഴ്‍നാട്ടില്‍ നടൻ ശരത് കുമാറിന്റെ് പാര്‍ട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു. ശരത് കുമാറിന്റെ് 'സമത്വ മക്കള്‍ കക്ഷി' ബിജെപിയില്‍ ഔദ്യോഗികമായ ലയനമാണ് ഇന്ന് നടന്നത്. 'സമത്വ മക്കള്‍ കക്ഷി'യുടെ തീരുമാനം രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്നും ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ അറിയിച്ചിരുന്നു.
2007ൽ അഖിലേന്ത്യ സമത്വ മക്കൾ കാശി പാർട്ടി സ്ഥാപിച്ച കുമാർ എഐഎഡിഎംകെ സഖ്യവുമായി ദീർഘകാലമായി ബന്ധപ്പെട്ടിരുന്നു. 2011 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ് പാർട്ടി നിയമസഭയിൽ രണ്ട് സീറ്റുകൾ നേടി, സംസ്ഥാനത്തെ രാഷ്ട്രീയ സാന്നിധ്യം പ്രകടമാക്കി.
അതേ സമയം തൃശൂരില്‍ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ മുരളീധരനാണ്. ഇതിനിടയിൽ തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാറ്റത്തില്‍ അമര്‍ഷം രേഖപ്പെടുത്തി അഖില കേരള ധീവര സഭ രംഗത്തെത്തിയിരുന്നു.
ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിലാണ് അഖില കേരള ധീവര സഭക്ക് അതൃപ്തി അറിയിച്ചത്. മാത്രമല്ല സമുദായത്തില്‍ പെട്ട 30 ലക്ഷം ആളുകളെ അവഗണിച്ചെന്നും ധീവരസഭ ഓര്‍ഗനൈസിങ് സെക്രട്ടറി ടി വി ജനാര്‍ദ്ദനന്‍ പറഞ്ഞു.
إرسال تعليق