Join News @ Iritty Whats App Group

എടൂർ വെള്ളരിവയല്‍ മടത്തില്‍ കുടുംബില്‍ കോളനിയിൽ പകർച്ചവ്യാധി ഭീഷണി



ഇരിട്ടി : എടൂർ വെള്ളരിവയല്‍ മടത്തില്‍ കുടുംബില്‍ കോളനിയിൽ പകർച്ചവ്യാധി ഭീഷണി. 11 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയോട് ചേർന്ന് ഒഴുകുന്ന തോട് മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുകുകളുടെ താവളമാണ്.

വെളിമാനം വീർപ്പാട് പാടശേഖരത്തിലൂടെ ഒഴുകിയെത്തുന്ന തോട് വെള്ളരിവയല്‍, ഒടാക്കല്‍ പാടശേഖരത്തിലൂടെ ഒഴുകിയാണ് പുഴയില്‍ ചേരുന്നത്. വേനലില്‍ തോട്ടിലെ നീരൊഴുക്ക് നിലച്ചതോടെ കുഴികളില്‍ കെട്ടികിടക്കുന്ന ജലമാണ് മലിനമായിരിക്കുന്നത്. 

കുടിവെള്ള സ്രോതസിനും ഭീഷണി 

കോളനിയിലേക്ക് പ്രവേശിക്കുന്ന പാലത്തിന് അരുകില്‍ മലിന്യം കെട്ടിക്കിടക്കുന്നത് കോളനിയിലെ കുടിവെള്ള സംവിധാനത്തിനും ഭീഷണിയാണ്. തോട്ടില്‍ നിന്നും 50 മീറ്റർ മാറിയാണ് കോളനിയിലെ കുടിവെള്ളത്തിനുപയോഗിക്കുന്ന കിണർ സ്ഥിതിചെയ്യുന്നത്. കെട്ടിക്കിടക്കുന്ന മലിനജലം കിണറിലേക്ക് ഊർന്നിറങ്ങാനും സാധ്യതയുണ്ട്. 

പ്രദേശം കൊതുകുകളുടെ കേന്ദ്രമായതോടെ ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണർ വൃത്തിയാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കിണറും തോടും അടിയന്തരമായി വൃത്തിയാക്കണമെന്നാണ് പ്രദേശവാസി കളുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group